ടൊറന്റോയില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; റൈഡ്‌ഷെയര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു 

By: 600002 On: May 10, 2024, 12:41 PM

 

ടൊറന്റോയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ റൈഡ്‌ഷെയര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ജെയ്ന്‍ സ്ട്രീറ്റ് ട്രെത്‌വെ ഡ്രൈവ് ഏരിയയിലാണ് സംഭവമെന്ന് ടൊറന്റോ പോലീസ് പറഞ്ഞു. സംഭവത്തില്‍ ബ്രാംപ്ടണിലെ രാജ്‌വീന്ദര്‍ ഭംഗു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ഇരയായ യുവതി റൈഡ് ഷെയര്‍ ബുക്ക് ചെയ്യുകയും പ്രതിയുടെ കാറില്‍ സഞ്ചരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിലാണ് ഡ്രൈവര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.