സിംഗിള്‍-യൂസ് ബൈലോ കാല്‍ഗറി സിറ്റി റദ്ദാക്കി

By: 600002 On: May 8, 2024, 10:26 AM

 


മിനിമം ബാഗ് ഫീസ് ഈടാക്കണമെന്ന് ബിസിനസ് സ്ഥാപനങ്ങള്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇനങ്ങള്‍ മാത്രം നല്‍കണമെന്ന് ആവശ്യപ്പെടുന്ന സിംഗിള്‍-യൂസ് ബൈലോ കാല്‍ഗറി സിറ്റി റദ്ദാക്കി. ജനുവരിയില്‍ ആദ്യമായി നടപ്പിലാക്കിയ ബൈലോ പബ്ലിക് ഹിയറിംഗിലാണ് റദ്ദാക്കാന്‍ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചത്. രാഷ്ട്രീയവും ജനകീയവുമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് കൗണ്‍സില്‍ ബൈലോ റദ്ദാക്കുന്നത്. വോട്ടെടുപ്പില്‍ വിവാദ ബൈലോ റദ്ദാക്കുന്നതിനെ അനുകൂലിച്ച് കൗണ്‍സില്‍ 12-3 ന് വോട്ട് ചെയ്തു. 

പേപ്പര്‍ ബാഗുകള്‍ക്ക് കുറഞ്ഞത് 15 സെന്റ്, പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്ക് ഒരു ഡോളര്‍, ഭക്ഷ്യസ്ഥാപനങ്ങളില്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം നാപ്കിനുകള്‍, കട്ട്‌ലറികള്‍ എന്നിവ നല്‍കുക തുടങ്ങിയവയാണ് റദ്ദാക്കിയ ബൈലോ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണം ഉടന്‍ അവസാനിക്കും. 

കാല്‍ഗറിയിലെ ലാന്‍ഡ്ഫില്ലുകളിലേക്കുള്ള മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ പുതിയ സിംഗിള്‍-യൂസ് ബൈലോയുടെ ശുപാര്‍ശകള്‍ കൊണ്ടുവരാന്‍ സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ശ്രമിക്കും. ഓരോ ആഴ്ചയും ഏകദേശം15 മില്യണ്‍ സിംഗിള്‍-യൂസ് വസ്തുക്കള്‍ ലാന്‍ഡ്ഫില്ലിലെത്തുന്നുണ്ടെന്ന് സിറ്റി പറയുന്നു. ഇതില്‍ ഒരു മില്യണിലധികം ഇനങ്ങള്‍ ഡ്രൈവ്-ത്രൂ ബാഗുകളാണ്.