കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അപകടത്തിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലെഗറിന്റെ ഓണ്‍ലൈന്‍
സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം കനേഡിയന്‍ പൗരന്മാരും അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് പ്രതികരിച്ചു. 34 ശതമാനം ആളുകള്‍ ഭീഷണിയെ കാര്യമാക്കുന്നില്ല. എന്നാല്‍ 23 ശതമാനം ആളുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ ഭീഷണി നേരിടുന്നുണ്ടെന്നും 36 ശതമാനം പേര്‍ സംസാര സ്വാതന്ത്ര്യത്തിന് ഭീഷണിയില്ലെന്നും പറഞ്ഞു.
ഏഴ് ശതമാനം ആളുകള്‍ക്ക് ഇത്തരം അവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് സര്‍വേ വ്യക്തമാക്കി. 76 ശതമാനം ജനങ്ങളും അഭിപ്രായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണെങ്കിലും ഗര്‍ഭഛിദ്രം, തോക്ക് നിയന്ത്രണം, കുടിയേറ്റം തുടങ്ങിയ വിവാദപരമായ വിഷയങ്ങള്‍ വരുമ്പോള്‍ അഭിപ്രായങ്ങള്‍ പറയുന്നത് 71 ശതമാനം മാത്രമാണെന്നും സര്‍വേ കണ്ടെത്തി.