സൈബര്‍ ആക്രമണം നേരിട്ട വെസ്‌റ്റേണ്‍ കാനഡയിലുടനീളമുള്ള ലണ്ടന്‍ ഡ്രഗ്‌സ് സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍, പഴയ രീതിയില്‍ ഉപയോക്താക്കള്‍ക്ക് സേവനം ഉറപ്പുവരുത്താന്‍ സമയമെടുക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, എത്ര സ്റ്റോറുകള്‍ വീണ്ടും തുറന്നിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. തുടര്‍ച്ചയായ ഏഴ് ദിവസമാണ് ലണ്ടന്‍ ഡ്രഗ്‌സ് സ്റ്റോറുകള്‍ അടച്ചിട്ടത്.
സൈബര്‍ ആക്രമണത്തില്‍ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞ ദിവസം ലണ്ടന്‍ ഡ്രഗ്‌സ് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ എന്നിവടങ്ങളിലെ 78 ലണ്ടന്‍ ഡ്രഗ്‌സ് സ്‌റ്റോറുകളാണ് സൈബര്‍ ആക്രമണം കാരണം അടച്ചിട്ടത്.