ഓട്ടവയ്ക്കും ടൊറന്റോയ്ക്കും ഇടയില്‍ പുലര്‍ച്ചെ പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് വയ റെയില്‍. പുലര്‍ച്ചെ 4.19 ന് ഓട്ടവയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 8.48ന് ടൊറന്റോ യൂണിയന്‍ സ്‌റ്റേഷനില്‍ എത്തിച്ചേരുമെന്ന് വയ റെയില്‍ പ്രസിഡന്റും സിഇഒയുമായ മരിയോ പെലോക്വിന്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ സര്‍വീസ് നടത്തുന്ന ട്രെയിനിന് കിംഗ്സ്റ്റണ്‍, ബ്രോക്ക്‌വില്‍, കോബര്‍ഗ് സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും. മെയ് 27 നാണ് സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് ഏപ്രില്‍ 29 മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് തുടങ്ങാമെന്ന് വയ റെയില്‍ അറിയിച്ചു.
നിലവില്‍ ഓട്ടവയ്ക്കും ടൊറന്റോയ്ക്കും ഇടയില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ട്രെയിന്‍ സര്‍വീസ് അവതരിപ്പിച്ചാലും നിലവിലെ സര്‍വീസ് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.