നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ച: ഏഴ് പേരെ അറസ്റ്റ് ചെയ്തു

By: 600002 On: Apr 26, 2024, 10:17 AM

 


നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതിനെ തുടര്‍ന്ന് അവശനിലയിലായ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ക്രോചൈല്‍ഡ് ട്രെയിലിനും 32 അവന്യുവിനും സമീപം ബ്രെന്റ്‌വുഡിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ പാര്‍ക്കേഡില്‍ ഉച്ചകഴിഞ്ഞാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നത്. ഉടന്‍ കാല്‍ഗറി ഫയര്‍ സര്‍വീസിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങളെത്തിയപ്പോള്‍ പാര്‍ക്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അപകടകരമായ അളവില്‍ പടര്‍ന്നിരുന്നു. പാര്‍ക്കേഡിനുള്ളില്‍ ജോലി ചെയ്തിരുന്ന ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാര്‍ക്കില്‍ വായുസഞ്ചാരമുണ്ടാകാന്‍ സേനാംഗങ്ങള്‍ പ്രവര്‍ത്തിച്ചു. റെസിഡന്‍ഷ്യല്‍ ഏരിയ സുരക്ഷിതമാണെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.