പി പി ചെറിയാൻ, ഡാളസ്
ഡാളസ്: നാഷണൽ ഫയർ സ്പ്രിംഗ്ളർ അസോസിയേഷൻ 2024 മെയ് 28 മുതൽ 31 വരെ ന്യൂ ഓർലിയൻസ്, LA-ൽ സംഘടിപ്പിക്കുന്ന വാർഷിക സെമിനാറിലും ബിസിനസ് & ലീഡർഷിപ്പ് കോൺഫറൻസിലും വേണു രാജാമണി പങ്കെടുക്കും. നാഷണൽ ഫയർ സ്പ്രിംഗ്ളർ അസോസിയേഷൻ( NAFSA) അസ്സോസിയേഷൻ ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേറ്റേഴ്സ്, അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനും വിനിമയത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അസോസിയേഷനാണ്.
വേണു രാജാമണി ( ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പ്രൊഫസർ, സീനിയർ അഡ്വൈസർ, സെൻ്റർ ഫോർ ഹ്യൂമാനിറ്റേറിയൻ ഡയലോഗ്, ജനീവ ചീഫ് മെൻ്റർ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് (ഇൻ്റർനാഷണൽ), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, രാജഗിരി ബിസിനസ് സ്കൂൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ബാഹ്യ സഹകരണം), കേരള സർക്കാർ,നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പ്രസ് സെക്രട്ടറി, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് ന്യൂജേഴ്സി, ടെക്സസ്, കാലിഫോണിയ എന്നീ സ്ഥലങ്ങളിൽ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കു
വെബ്സൈറ്റ്: www.venurajamony.com
FB: വേണു രാജാമണി
ട്വിറ്റർ: @venurajamony
ഇൻസ്റ്റാഗ്രാം: വേണുരാജ )