ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതോടെ പ്രവിശ്യയില്‍ ജനസംഖ്യാ വളര്‍ച്ചയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. കാല്‍ഗറി, എഡ്മന്റണ്‍ പോലുള്ള നഗരങ്ങളിലെ ന്യൂകമര്‍ സര്‍വീസുകള്‍ക്കായുള്ള ഡിമാന്‍ഡിലെ കുതിച്ചുചാട്ടം ആല്‍ബെര്‍ട്ടയുടെ റെക്കോര്‍ഡ് ബ്രേക്കിംഗ് ജനസംഖ്യയുടെ പ്രതിഫലനമാണ്. ഇതില്‍ ഗുങ്ങളും ദോഷങ്ങളുമുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് 2023 ല്‍ പ്രവിശ്യയില്‍ ജനസംഖ്യ 202,324 വര്‍ധിച്ച് 4.8 മില്യണിലേക്ക് ഉയര്‍ന്നു. ആല്‍ബെര്‍ട്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്, പ്രതിദിനം 550 ആളുകള്‍ പ്രവിശ്യയിലേക്ക് മാറുന്നതിന് തുല്യമാണിത്.
കാനഡയിലുടനീളമുള്ള പ്രവണതയെ പ്രതിഫലിപ്പിക്കുന്ന അന്താരാഷ്ട്ര കുടിയേറ്റത്തില്‍ നിന്നാണ് വളര്‍ച്ചയുടെ ഭൂരിഭാഗം ഉണ്ടായതെങ്കിലും കഴിഞ്ഞ വര്‍ഷം 55,107 ആളുകളുടെ അറ്റ നേട്ടത്തോടെ ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റത്തിനുള്ള ദേശീയ റെക്കോര്‍ഡും ആല്‍ബെര്‍ട്ട തകര്‍ത്തു. കാനഡയിലെ പ്രവിശ്യകളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നേട്ടമാണ്. ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഒന്റാരിയോയില്‍ നിന്നും ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുമാണ് വന്നത്. ഇതിന് ആല്‍ബെര്‍ട്ട ഈസ് കോളിംഗ് എന്ന പ്രചാരണ പരിപാടി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കുടിയേറ്റം വര്‍ധിക്കുന്നതോടെ വീടുകളുടെ അഫോര്‍ഡബിളിറ്റിയും കുറയും. വാടക നിരക്ക് കുത്തനെ ഉയരുകയും ചെയ്യുന്നുണ്ട്. ടൊറന്റോയിലും വാന്‍കുവറിലും റിപ്പോര്‍ട്ട് ചെയ്യുന്ന വാടക നിരക്ക് വര്‍ധന കാല്‍ഗറിയിലും എഡ്മന്റണിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവിശ്യയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി പുതിയ വീടുകള്‍ വേഗത്തില്‍ നിര്‍മിക്കപ്പെടുന്നില്ലെന്നതും തിരിച്ചടിയാണെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ ജനസംഖ്യാ വളര്‍ച്ചയുടെ സമ്മര്‍ദ്ദം മറ്റ് മേഖലയിലും ഉണ്ട്. പുതിയ കുടിയേറ്റം വര്‍ധിക്കുന്നതോടെ ഫാമിലി ഡോക്ടര്‍മാരെ കണ്ടെത്തുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു. വര്‍ധിക്കുന്ന സ്‌കൂള്‍ എന്റോള്‍മെന്റ് തിരക്കേറിയ ക്ലാസ് മുറികളും സൃഷ്ടിച്ചുവെന്നും പറയുന്നു.