ഗ്രോസറി, കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലേക്കും മദ്യവില്‍പ്പന വ്യാപിക്കാനുള്ള സാധ്യത പരിശോധിച്ച് ആല്‍ബെര്‍ട്ട. അന്തിമ തീരുമാനങ്ങളൊന്നുമെടുത്തില്ലെങ്കിലും മദ്യവില്‍പ്പനയുടെ റീട്ടെയ്ല്‍ മോഡല്‍ മാറ്റാനുള്ള ഒന്റാരിയോയുടെ സമീപകാല തീരുമാനത്തിന്റെ വെളിച്ചത്തിലാണ് ആല്‍ബെര്‍ട്ട സാധ്യത പരിശോധിക്കുന്നതെന്ന് സര്‍വീസ് ആല്‍ബെര്‍ട്ട മിനിസ്റ്ററുടെ വക്താവ് അറിയിച്ചു. പ്രവിശ്യയിലെ ഗ്രോസറി, കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലേക്ക് മദ്യ വില്‍പ്പന വിപുലീകരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്താനും മന്ത്രി എംഎല്‍എ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
എംഎല്‍എമാര്‍ അവരുടെ മീറ്റിംഗുകള്‍ പൂര്‍ത്തിയാക്കി മന്ത്രിയുടെ പരിഗണിനയിലേക്കായി നിലവില്‍ റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ആല്‍ബെര്‍ട്ടയുടെ മുഴുവന്‍ സ്വകാര്യ മദ്യ റീട്ടെയ്ല്‍ മോഡല്‍ മാറ്റാന്‍ നിലവില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.