കാനഡയുടെ പല ഭാഗങ്ങളിലും സ്പ്രിംഗ് അലര്‍ജി സീസണ്‍ നേരത്തെ ആരംഭിച്ചു. ടൊറന്റോ, ഓട്ടവ, മോണ്‍ട്രിയല്‍ തുടങ്ങിയ ചില നഗരങ്ങളില്‍ ഉയര്‍ന്ന തോതില്‍ പോളെന്‍(പൂമ്പൊടി) വീഴുന്നതിനാലാണ് അലര്‍ജി വര്‍ധിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഒന്റാരിയോയില്‍ താപനില ഉയരുന്നത് തുടരുകയാണെങ്കില്‍ മിക്ക സ്ഥലങ്ങളിലും അടുത്ത ആഴ്ച അലര്‍ജി രോഗങ്ങള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓട്ടവയിലെ എയ്‌റോബയോളജി റിസര്‍ച്ച് ലബോറട്ടറീസ് ഡയറക്ടര്‍ ഡാനിയേല്‍ കോട്‌സ് പറഞ്ഞു. മരങ്ങള്‍, പുല്ല്, കളകള്‍ തുടങ്ങിയ ചില ചെടികളില്‍ നിന്നുള്ള പൊടിയാണ് പൂമ്പൊടികള്‍. ഇതില്‍ അലര്‍ജി ബാധിതരെ അസ്വസ്ഥമാക്കുന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ചില സ്ഥലങ്ങളില്‍ തണുപ്പിനെ തുടര്‍ന്ന് പൂമ്പൊടിയുടെ അളവ് കുറഞ്ഞെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവ വീണ്ടും വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി കാനഡയിലെ ചൂടുള്ള കാലാവസ്ഥ കാരണം പൂമ്പൊടി വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. കാനഡയിലെ അലര്‍ജി ബാധിതരുടെ ഏറ്റവും മോശം സ്ഥലമാണ് ബ്രിട്ടീഷ് കൊളംബിയ. പ്രവിശ്യയില്‍ പൂമ്പൊടി ഉയര്‍ന്ന അളവില്‍ ഉള്ളതിനാല്‍ അലര്‍ജി ബാധിതര്‍ ഏറ്റവും കൂടുതല്‍ ബീസിയിലുണ്ട്. അതേസമയം, സീസണല്‍ അലര്‍ജിയുള്ളവര്‍ക്ക് കാനഡയില്‍ താമസിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് മാരിടൈംസ് എന്ന് കോട്ട്‌സ് പറയുന്നു. ഭാഗികമായി പാറകള്‍ നിറഞ്ഞ സ്ഥലമായതിനാലാണ് മാരിടൈംസ് ഏറ്റവും നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അലര്‍ജിയുള്ളവര്‍ക്ക് പ്രതിരോധശേഷി കൂടുതല്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ക്ഷീണവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആരോഗ്യപരമായ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക തുടങ്ങി ചിട്ടയായ ആരോഗ്യ ശീലങ്ങള്‍ പാലിച്ചാല്‍ അലര്‍ജിക്കെതിരെ ഒരു പരിധി വരെ പോരാടാമെന്നും അവര്‍ വിശദീകരിക്കുന്നു.