കാല്‍ഗറിയില്‍ താമസിക്കുന്നവര്‍ക്ക് ജലം സംരക്ഷിക്കാന്‍ റെയിന്‍ ബാരലുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. ഏപ്രില്‍ 1 തിങ്കളാഴ്ച മുതല്‍ ഓര്‍ഡര്‍ ചെയ്ത് തുടങ്ങാം. വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഈ നീക്കം. ജല നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നാലും ബാരലുകളിലെ ജലം ആ സമയത്ത് വലിയ പ്രയോജനകരമാകും. ഗ്രീന്‍ കാല്‍ഗറിയാണ് ബാരലുകള്‍ നല്‍കുന്നത്. കാല്‍ഗറിയില്‍ എവിടെയും ഡെലിവറി ലഭ്യമാണ്. ജിഎസ്ടി ഉള്‍പ്പെടെ 78 ഡോളറാണ് ബാരലിന് വില.
ബാരലുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ലിസ്റ്റ് ചെയ്ത ലൊക്കേഷനുകളില്‍ നിര്‍ദ്ദേശിച്ച തിയതികളില്‍ വരേണ്ടതാണെന്ന് ഗ്രീന്‍ കാല്‍ഗറി അറിയിച്ചു.
റെയിന്‍ ബാരലുകള്‍ ലഭിക്കാനും കൂടുതല്‍ അറിയാനും https://shop.greencalgary.org/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.