കാലാവസ്ഥാ രീതികളിലെ മാറ്റം പോളാര്‍ വേര്‍ട്ടെക്‌സിനെ തെക്ക് ഭാഗത്തേക്ക് നീക്കുമെന്നും ആര്‍ട്ടിക് എയറിനെ വെസ്‌റ്റേണ്‍ പ്രയറികളിലേക്ക് എത്തിക്കുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ. ഉയര്‍ന്ന മര്‍ദ്ദം വാരാന്ത്യത്തില്‍ തെക്കന്‍ ആല്‍ബെര്‍ട്ടയില്‍ അസാധാരണമാംവിധം ചൂടുള്ള കാലാവസ്ഥയാണ് കൊണ്ടുവന്നത്. നിരവധി കമ്മ്യൂണിറ്റികളില്‍ താപനില റെക്കോര്‍ഡുകളും സ്ഥാപിച്ചു. ബാന്‍ഫ്, ജാസ്പര്‍, പിഞ്ചര്‍ ക്രീക്ക്, ബോ വാലി തുടങ്ങിയവയുള്‍പ്പെടെയുള്ള കമ്മ്യൂണിറ്റികളില്‍ പുതിയ റെക്കോര്‍ഡാണ് താപനില സൃഷ്ടിച്ചത്.
ഞായറാഴ്ച 16 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരുന്നു കാല്‍ഗറിയില്‍ രേഖപ്പെടുത്തിയ താപനില. എന്നാല്‍ ഈ ചൂട് നിലനില്‍ക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അറ്റ്‌മോസ്‌ഫെറിക് പ്രൊഫൈല്‍ ആശ്രയിച്ച്, നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയിലെ ചില കമ്മ്യൂണിറ്റികളില്‍ താപനില കുറയുമ്പോള്‍ മഞ്ഞിലേക്ക് മാറുന്നതിന് മുമ്പ് മഴ അനുഭവപ്പെടും.
ബുധനാഴ്ച കാല്‍ഗറിയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. ദിവസാവസാനത്തോടെ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. ശരാശരി 22.7 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുള്ള കാല്‍ഗറിയിലെ ഏറ്റവും മഞ്ഞുവീഴ്ചയുള്ള മാസമാണ് മാര്‍ച്ച്.