വീട്ടിനുള്ളില്‍ അക്രമികള്‍ അതിക്രമിച്ച് കയറുന്നത് ഒഴിവാക്കാന്‍ താമസക്കാര്‍ കാറുകളുടെ താക്കോല്‍ വീടിന്റെ മുന്‍വാതിലിനു സമീപം വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്‍. അടുത്തിടെ നടന്ന കമ്മ്യൂണിറ്റി മീറ്റിംഗില്‍ ഒരു ഉദ്യോഗസ്ഥന്‍ ഈ പരാമര്‍ശം നടത്തിയതായി സ്ഥിരീകരിച്ച് ടൊറന്റോ പോലീസ് സര്‍വീസ് ബുധനാഴ്ച പ്രസ്താവന ഇറക്കി. വാഹനത്തിന്റെ കീ ഒരു ഫാരഡേ ബാഗില്‍ മുന്‍വശത്തെ വാതിലിലൂടെ ഉപേക്ഷിക്കാനാണ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഉദ്യോഗസ്ഥന്‍ പറഞ്ഞതില്‍ കാര്യമുണ്ടെങ്കിലും ഓട്ടോ തെഫ്റ്റ് പ്രേരിപ്പിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറ്റം തടയാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. കുറ്റവാളികള്‍ക്ക് വാഹനങ്ങള്‍ മോഷ്ടിക്കാന്‍ സഹായിക്കുന്ന കീ ഫോബുകള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന സിഗ്നല്‍-ഡ്യൂപ്ലിക്കേറ്റിംഗ് ഉപകരണങ്ങളെ ഫാരഡെ ബാഗുകള്‍ തടയുന്നു.
വാഹന മോഷണത്തിനെത്തുന്ന കുറ്റവാളികള്‍ വീടുകളില്‍ അതിക്രമിച്ച് കയറുന്നത് ടൊറന്റോയില്‍ കഴിഞ്ഞ വര്‍ഷെ 400 ശതമാനം ഉയര്‍ന്നതായി ടൊറന്റോ പോലീസ് സര്‍വീസ് അറിയിച്ചു. തങ്ങളുടെ വാഹനത്തേക്കാള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് പറയാറുണ്ടെങ്കിലും മുന്‍വാതിലില്‍ താക്കോല്‍ വയ്ക്കുന്നത് കൂടാതെ വീടും വാഹനവും സംരക്ഷിക്കാന്‍ മാര്‍ഗങ്ങളും മനസ്സിലാക്കി വയ്‌ക്കേണ്ടതുണ്ട്. സാധ്യമെങ്കില്‍ ഗ്യാരേജില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക, ഡ്രൈവേയില്‍ നന്നായി വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക, സുരക്ഷാ സംവിധാനവും സുരക്ഷാ ക്യാമറകളും വീടുകളില്‍ ഉണ്ടായിരിക്കുക, ഗ്ലാസ് ജനലുകളിലും വാതിലുകളിലും സക്യൂരിറ്റി ഫിലിം സ്ഥാപിക്കുക, സംശയാസ്പദമായ വാഹനങ്ങള്‍, ആളുകള്‍ എന്നിവരെ കണ്ടാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ പോലീസ് പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു.