96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഒപ്പണ്‍ ഹെയ്മര്‍ മികച്ച ചിത്രം, ക്രിസ്റ്റഫര്‍ നോളന്‍ സംവിധായകന്‍

By: 600002 On: Mar 11, 2024, 12:26 PM

 

 

96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒപ്പണ്‍ ഹെയ്മറിലൂടെ വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. കരിയറിലെ ആദ്യ ഓസ്‌കര്‍ അവാര്‍ഡ് ആണ് നോളന്‍ സ്വന്തമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് കിലിയന്‍ മര്‍ഫി മികച്ച നടനായും റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച നഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ മികച്ച ചിത്രം, ഛായാഗ്രഹണം, ഒറിജിനല്‍ സ്‌കോര്‍, മികച്ച എഡിറ്റിങ്, എന്നീ വിഭാഗങ്ങളിലും ഒപ്പണ്‍ ഹെയ്മര്‍ പുരസ്‌കാരം നേടി. പുവര്‍ തിങ്‌സിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് ആണ് മികച്ച സഹനടി. ദ് ഹോള്‍ഡ് ഓവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.