ഒന്റാരിയോയിലുടനീളമുള്ള സ്റ്റുഡന്റ് ന്യുട്രീഷന്‍ പ്രോഗ്രാമുകള്‍ക്ക് ഫണ്ട് കുറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രോഗ്രാമുകള്‍ക്കായുള്ള ധനസഹായത്തിന് വഴികള്‍ തേടുകയാണ് അധികൃതര്‍. പ്രോഗ്രാമുകളില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ വന്‍ തുക ധനസഹായമായി ലഭിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇത്തരം സംരംഭങ്ങള്‍ക്കായി പ്രവിശ്യയ്ക്ക് ധനസഹായം ഇരട്ടിയാക്കേണ്ടതുണ്ടെന്ന് സംഘാടകരും അഡ്വക്കേറ്റുകളും സ്പ്രിംഗ് ബജറ്റിന് മുന്നോടിയായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ അളവിലും വിവിധതരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും ഫണ്ടിന്റെ അപര്യപ്തത മൂലം കഴിയുന്നില്ലെന്നും ഭക്ഷ്യവിലക്കയറ്റം പ്രവിശ്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ പോഷകാഹാര പ്രോഗ്രാമുകളെ ബാധിച്ചതായും സ്റ്റുഡന്റ് ന്യൂട്രീഷന്‍ ഒന്റാരിയോ നെറ്റ്‌വര്‍ക്ക് മാനേജര്‍ വിവിയാന്‍ ഡെഗാഗ്നെ പറഞ്ഞു.
ഹെല്‍ത്തി സ്‌കൂള്‍ ഫുഡ് കോയ്‌ലിഷന്‍, ഒന്റാരിയോ ചാപ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പോഷകാഹാര പരിപാടികളിലെ നിലവിലെ നിക്ഷേപം ഇരട്ടിയാക്കാന്‍ പ്രവിശ്യയോട് ആവശ്യപ്പെടുന്നു. 2024 ല്‍ മൊത്തം 32.3 മില്യണ്‍ ഡോളര്‍ 64.4 മില്യണ്‍ ഡോളര്‍ വരെ ഫണ്ട് ആവശ്യപ്പെടുന്നുണ്ട്.