അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഡോ. ലിനിറ്റ ഈപ്പനെ ആദരിച്ച് കാൽഗറിയിലെ മലയാളി സംഘടനയായ  WMCWAC

By: 600007 On: Mar 9, 2024, 6:24 AM

 

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഡോ. ലിനിറ്റ ഈപ്പനെ ആദരിച്ച് കാൽഗറിയിലെ മലയാളി സംഘടനയായ  വേൾഡ് മലയാളി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഓഫ് കാനഡ (WMCWAC).  കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷനിലെ  സ്റ്റുഡൻറ് സർവീസസ് ലേർണിംഗ്  ലീഡറും അത്തബാസ്ക യൂണിവേഴ്സിറ്റിയിലെ ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഇൻസ്ട്രക്ടറും ആയ ലിനിറ്റ  ഒരു എഴുത്തുകാരികൂടിയാണ്. 2016 ൽ Reiki മാസ്റ്റർ പരിശീലനം പൂർത്തിയാക്കിയ ലിനിറ്റ 2021 ൽ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിൽ നിന്നും എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 2024 ലെ International Association of Autoethnography and Narrative Inquiry's ൻറെ ഏറ്റവും ശ്രദ്ധേയമായ ബുക്കിനുള്ള അവാർഡ്  ലിനിറ്റക്കാണ് ലഭിച്ചത്. ദുഖിതരായിരിക്കുന്നവർക്കു സാന്ത്വനമേകുവാൻ വേണ്ടി ലിനിറ്റ  Life: To Be Given Back Again to Whence It Came, The Revelations of Eapen എന്നിങ്ങനെ രണ്ട്  ബുക്കുകൾ രചിച്ചിട്ടുണ്ട്. ഉറ്റവരുടെ വേർപാടിൽ ദുഖിതരാവുന്ന കുട്ടികളെ അതിൽ നിന്നും അതിജീവിക്കാൻ സഹായിക്കുക എന്ന ദൗത്യത്തിലാണ് ലിനിറ്റ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 

കാൽഗറിയിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ WMCWAC വിമൻസ് ഫോറം പ്രസിഡന്റ് ശൈലജ മേനോൻ ഉപഹാരങ്ങൾ കൈമാറി.  ചടങ്ങിൽ  WMCWAC പ്രസിഡന്റ് അനിൽമേനോൻ, ട്രെഷറർ അബി അബ്ദു റാബ് , സ്പോർട്സ് ഫോറം പ്രസിഡന്റ് ദീപു പിള്ള,  ന്യൂ കമേഴ്സ് ഫോറം പ്രസിഡന്റ് സുഷ്‌മി സുകുമാരൻ, കൾച്ചറൽ ഫോറം പ്രസിഡന്റ് മാധവി ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.