ശക്തമായി വീശുന്ന വിന്റര്‍ സ്റ്റോമിന്റെ ഭാഗമായി ന്യൂഫൗണ്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ 80 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. സതേണ്‍, ഈസ്റ്റേണ്‍ ന്യൂഫൗണ്ട്‌ലാന്‍ഡില്‍ വ്യാഴാഴ്ച കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി.
മെട്രോ സെന്റ് ജോണ്‍സ് ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ അവലോണ്‍ പെനിന്‍സുലയില്‍ ശനിയാഴ്ച രാവിലെ വരെ നീണ്ടുനില്‍ക്കുന്ന സ്റ്റോമില്‍ 50 സെന്റീമീറ്റര്‍ മുതല്‍ 80 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. ബറിന്‍ പെനിന്‍സുലയില്‍ 30 സെന്റീമീറ്റര്‍ മുതല്‍ 50 സെന്റീമീറ്റര്‍ വരെ മഞ്ഞുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബറിന്റെ തെക്കന്‍ ഭാഗങ്ങളിലും സതേണ്‍ അവലോണിലും ഏതാനും മണിക്കൂറുകള്‍ ഫ്രീസിംഗ് റെയിനും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.