കോക്രെയ്‌നിലെ 10 ഡോളറിന് ഭൂമി എന്ന വില്‍പ്പന ക്യാമ്പയിന്‍ ഫലപ്രാപ്തിയിലേക്കടുക്കുന്നതായി മേയര്‍ പീറ്റര്‍ പോളിറ്റിസ്. ഭൂമി ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കാവശ്യമുള്ള സ്ഥലം തെരഞ്ഞെടുക്കാം. തുടര്‍ന്ന് അവര്‍ക്ക് തങ്ങള്‍ 10 ഡോളറിന് ലോട്ട് നല്‍കുമെന്ന് പൊളിറ്റ്‌സ് പറഞ്ഞു. പ്രോഗ്രാമില്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും മൂവായിരത്തിലധികം കോളുകള്‍ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിലക്കിഴിവുള്ള ഭൂമിക്ക് പുറമേ, വാങ്ങുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി ടാക്‌സ് ഇളവും ലഭിക്കും. ടൗണില്‍ യോഗ്യമായ 1,500 ലോട്ടുകള്‍ വരെ സെറ്റില്‍മെന്റ് ഏരിയയിലുണ്ട്.
അതേസമയം, സിറ്റിയില്‍ ഇതിനകം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ചില റെസിഡന്റ്‌സ് പദ്ധതിയില്‍ ആശങ്കാകുലരാണ്. തിങ്കളാഴ്ച ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഈ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അണ്‍സെര്‍വീസ്ഡ് ലോട്ടുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഭൂമി വാങ്ങുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്ന് പൊളിറ്റിസ് ഇതിന് മറുപടി നല്‍കി. മറ്റനവധി ലോട്ടുകള്‍ ബില്‍ഡിംഗുകള്‍ നിര്‍മിക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭവന വികസനത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് പുറമെ, സിറ്റി മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നതിന് വികസന കമ്പനികളും നിക്ഷേപം നടത്തുമെന്ന പ്രതീക്ഷയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.