നഷ്‌വില്ലെയ്ക്ക് സമീപം സിംഗിള്‍ എഞ്ചിന്‍ വിമാനം തകര്‍ന്നുവീണ് അഞ്ച് കനേഡിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. പൈപ്പര്‍ പിഎ-32R എന്ന വിമാനം അടിയന്തര ലാന്‍ഡിംഗിനായി റണ്‍വേയിലേക്ക് ഇടിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാത.് പൈലറ്റും, മുതിര്‍ന്നൊരാളും, മൂന്ന് കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ആരോണ്‍ മക്കാര്‍ട്ടര്‍ പറഞ്ഞു. മരിച്ച അഞ്ച് പേരും കനേഡിയന്‍ പൗരന്മാരാണെന്നും ഇവരെ തിരിച്ചറിയാന്‍ കനേഡിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരപികയാണെന്നും അദ്ദേഹം പറഞ്ഞു.
അപകട കാരണം എന്താണെന്നോ വിമാനം എത്ര മണിക്കൂര്‍ പറന്നുവെന്നോ മറ്റ് കാര്യങ്ങളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. അമേരിക്കന്‍ അതോറിറ്റികളുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനായി കാനഡ സേഫ്റ്റി ബോര്‍ഡ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചതായി അറിയിച്ചു.
റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വിമാനം ജനറല്‍ ഏവിയേഷന്‍ എയര്‍പോര്‍ട്ടിന് ഏകദേശം മൂന്ന് മൈല്‍ ദൂരത്തുള്ള കോസ്റ്റ്‌കോയ്ക്ക് സമീപം ഹൈവേയോട് ചേര്‍ന്ന് പുല്‍ത്തകിടിയില്‍ വീണ് പൊട്ടിത്തെറിക്കുകയും തീ ആളിക്കത്തുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.