ഈ വര്‍ഷം ഒരു മില്യണിലധികം ആളുകള്‍ കാനഡയിലെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫുഡ് റെസ്‌ക്യൂ ചാരിറ്റി സംഘടനയായ സെക്കന്‍ഡ് ഹാര്‍വെസ്റ്റ്. ഡിമാന്‍ഡ് വര്‍ധിച്ചതോടെ രാജ്യത്തെ ഒരു ഫുഡ് ബാങ്കിന് 76,000 ഡോളറിലധികം തുക ആവശ്യമായി വരുന്നുണ്ടെന്ന് 'ഹംഗ്രി ഫോര്‍ ചേഞ്ച്' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ഡിമാന്‍ഡുകള്‍ക്കിടയില്‍ ഭക്ഷ്യക്ഷാമം വലിയ വെല്ലുവിളിയാണെന്ന് തെളിഞ്ഞതായി സൗത്ത് സറേ വൈറ്റ് റോക്ക് ഫുഡ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൊറിന കരോള്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉപയോഗത്തില്‍ 32 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് അവര്‍ പറയുന്നു. പ്രതിദിനം പുതിയ കുടുംബങ്ങളും വ്യക്തികളും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ജോലി ചെയ്യുന്ന ഫുഡ് ബാങ്ക് ഭക്ഷണം വിതരണം ചെയ്യാന്‍ വെയ്റ്റ്‌ലിസ്റ്റ് സൂക്ഷിക്കുന്നില്ല. ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുകയാണ് പതിവെന്ന് കരോള്‍ പറയുന്നു. എങ്കിലും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൈവശമുള്ള ഭക്ഷണത്തിന് വേണ്ടി റേഷന്‍ ആരംഭിക്കേണ്ടി വന്നേക്കാമെന്നും അവര്‍ സൂചന നല്‍കി.