ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം ഉപഗ്രഹത്തിൻ്റെ സഹായത്തോടെ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന തരത്തിലായിരിക്കും പ്രവർത്തിക്കുന്ന സംവിധാനം ടോൾ ബൂത്തുകളിലെ സമയനഷ്ടവും ഇന്ധനനഷ്ടവും ഇല്ലാതാക്കി യാത്ര സുഗമമാകാൻ സഹായകരമാകും. ദേശീയപാതകളിൽ വാഹനം സഞ്ചരിക്കുന്ന ഭാഗത്തെ ടോൾ മാത്രമാകും ഈടാക്കുക. ഫാസ്ടാഗുള്ള വാഹനങ്ങള്‍ നൂറ് മീറ്റര്‍ ദൂരം കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ 2021ല്‍ അറിയിച്ചിരുന്നു. പത്ത് സെക്കന്‍റില്‍ അധികം ഒരു വാഹനത്തിനും ടോള്‍ ബൂത്തുകളില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ വേണ്ടിയുള്ള പുതിയ നിര്‍ദ്ദേശങ്ങളിലാണ് ഈ തീരുമാനം. ഇതിനായി നൂറ് മീറ്റര്‍ ദൂരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങള്‍ ഇടുമെന്നും നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശത്തില്‍ പറയുന്നു.