ഒന്റാരിയോയില്‍ പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കുറവ് നികത്താനായി 110 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സ്. 300,000 ത്തിലധികം ആളുകളെ പ്രൈമറി കെയര്‍ ടീമുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. 78 പുതിയ പ്രാഥമിക പരിചരണ ടീമുകളിലേക്കായി 400 പുതിയ ജീവനക്കാരെ നിയമിക്കാന്‍ ഫണ്ടിലെ 90 മില്യണ്‍ ഡോളര്‍ ഉപയോഗിക്കുമെന്നും സില്‍വിയ ജോണ്‍സ് വ്യക്തമാക്കി.
പ്രൈമറി കെയര്‍ ടീമുകളില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ ജീവനക്കാരില്‍ ഡോക്ടര്‍മാര്‍, നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടുന്നു. നിലവില്‍ പ്രൈമറി കെയര്‍ ജീവനക്കാരില്ലാത്ത 1.3 മില്യണ്‍ ആളുകള്‍ ഒന്റാരിയോയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതില്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് ക്ലിനിക്കുകളും ഉള്‍പ്പെടുന്നു.