ഞായറാഴ്ച രാത്രി മുതല്‍ നോവ സ്‌കോഷ്യയിലുടനീളം കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്. പ്രവിശ്യയിലെ ഹാലിഫാക്‌സ് ഉള്‍പ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 15 മുതല്‍ 25 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റാ കാനഡയുടെ വിന്റര്‍ സ്‌റ്റോ വാച്ച് സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.
കൂടാതെ പ്രവിശ്യയുടെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെ നോവസ്‌കോഷ്യയുടെ സൗത്ത്‌വെസ്റ്റ് മേഖലയില്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച തിങ്കളാഴ്ച രാവിലെയോടെ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ച കുറയും.