ഇന്ത്യൻ സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ സുപ്രീം കോടതി റിപ്പോർട്ടുകൾ, ഡിജിറ്റൽ കോടതികൾ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്‌സൈറ്റ് എന്നിവ ഉൾപ്പെടുന്ന പൗര കേന്ദ്രീകൃത മൾട്ടിപ്പിൾ ടെക്‌നോളജി സംരംഭങ്ങൾ അദ്ദേഹം ഇന്ന് ആരംഭിക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഡിജിറ്റൽ സുപ്രീം കോടതി റിപ്പോർട്ടുകൾ (SCR) സുപ്രീം കോടതി വിധികൾ രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായും ഇലക്ട്രോണിക് ഫോർമാറ്റിലും ലഭ്യമാക്കും. 1950 മുതലുള്ള സുപ്രീം കോടതി റിപ്പോർട്ടുകളുടെ എല്ലാ 519 വാല്യങ്ങളും 36,000 കേസുകൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഫോർമാറ്റിലും തുറന്ന ആക്‌സസിലും ലഭ്യമാകും എന്നതാണ് ഡിജിറ്റൽ എസ്‌സിആറിൻ്റെ പ്രധാന സവിശേഷതകൾ. ഡിജിറ്റൽ കോർട്ട്സ് 2.0 ആപ്ലിക്കേഷൻ ഇലക്ട്രോണിക് രൂപത്തിൽ ജില്ലാ കോടതികളിലെ ജഡ്ജിമാർക്ക് കോടതി രേഖകൾ ലഭ്യമാക്കുന്നതിനുള്ള ഇ-കോടതികളുടെ പ്രോജക്ടിന് കീഴിലുള്ള സമീപകാല സംരംഭമാണ്.