ഡൈസണ്‍ വാക്വം ക്ലീനറുകള്‍ക്കായി ആമസോണില്‍ വില്‍ക്കുന്ന ബാറ്ററി തീപിടുത്തത്തിന് കാരണമാകും: ഹെല്‍ത്ത് കാനഡയുടെ മുന്നറിയിപ്പ് 

By: 600002 On: Jan 27, 2024, 12:15 PM

 

 


ഡൈസണ്‍(Dyson) വാക്വം ക്ലീനറുകള്‍ക്കായി ആമസോണില്‍ വില്‍ക്കുന്ന ബാറ്ററി തീപിടുത്തത്തിന് സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. ഡൈസണ്‍ വി6 സീരീസ് വാക്വം ക്ലീനറുകള്‍ക്കായുള്ള ഫസ്റ്റ് പവര്‍ 4000 എംഎഎച്ച് വി6 ബാറ്ററി 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഓണ്‍ലൈനില്‍ വിറ്റതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. 

പ്രൊഡക്ട് മാനുഫാക്ച്വറര്‍ പറയുന്നതനുസരിച്ച് SV04, DC58, DC59, DC61, DC62, DC72, DC74,  Absolute Animal Motorhead Slim, SV03, SV04, SV05, SV06, SV07, SV09  എന്നീ ഡൈസണ്‍ വീക്വം ക്ലീനര്‍ സീരിസില്‍ ബാറ്ററി റീപ്ലെയ്‌സ്‌മെന്റ് ചെയ്യാം. ബാറ്ററി പായ്ക്കുകള്‍ ഡൈസണ്‍ ഓതറൈസ്ഡ് പ്രൊഡക്ട് അല്ലെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കുന്നു. 

കാനഡയില്‍ 1,731 യൂണിറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. 2023 നവംബര്‍ 24 വരെ കാനഡയില്‍ തീപിടുത്തം മൂലം നാശനഷ്ടങ്ങളുണ്ടായ ആറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഹെല്‍ത്ത് കാനഡ പറയുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നും ഉല്‍പ്പന്നം നീക്കം ചെയ്തു. ബാറ്ററികള്‍ അപകടകരമാണെന്നും വീടുകളിലെ ഗാര്‍ബേജുകളില്‍ ഉപേക്ഷിക്കരുതെന്നും ഹെല്‍ത്ത് കാനഡ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.