ബ്രിട്ടീഷ് കൊളംബിയയിലെ സ്‌കൂളുകളില്‍ സെല്‍ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രീമിയര്‍ ഡേവിഡ് എബി. വര്‍ധിക്കുന്ന ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്ന് കുട്ടികളെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിര്‍ത്തുന്നതിനുള്ള പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് എബി പ്രഖ്യാപനത്തില്‍ വിശദീകരിച്ചു. സെപ്തംബര്‍ മുതല്‍ നിയന്ത്രണം നടപ്പില്‍ വരുമെന്ന് എബി അറിയിച്ചു. ഇതിനായി സ്‌കൂള്‍ ബോര്‍ഡുകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍നെറ്റില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തരത്തില്‍ ദോഷം വരുത്തുന്ന സോഷ്യല്‍ മീഡിയ കമ്പനികളെ പിടിക്കാനുള്ള നിയമനിര്‍മാണവും പുതിയ നടപടികളില്‍ ഉള്‍പ്പെടുന്നതായി ഡേവിഡ് എബി പറഞ്ഞു. കുട്ടികളുടെ സെല്‍ഫോണ്‍ ഉപയോഗം ക്ലാസ് റൂം പരിതസ്ഥിതിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.