ഫ്രാങ്ക്‌ലിന്‍ എല്‍ആര്‍ടി സൗത്ത് പാര്‍ക്കിംഗ് ലോട്ടിനെ നൂറുകണക്കിന് അഫോര്‍ഡബിള്‍ ഹൗസിംഗ് യൂണിറ്റുകളാക്കി മാറ്റുന്നതിനുള്ള പ്രാഥമിക പദ്ധതി തയാറാക്കുകയാണ് കാല്‍ഗറിയെന്ന് റിപ്പോര്‍ട്ട്. 2010 ലെ കണക്കുകള്‍ പ്രകാരം വാഹന പാര്‍ക്കിംഗ് 50 മുതല്‍ 60 ശതമാനം വരെയുണ്ടെന്ന് സിറ്റി പറയുന്ന സൗത്ത് പാര്‍ക്ക് ആന്‍ഡ് റൈഡ് ലോട്ടിനുള്ളില്‍ പദ്ധതി നടപ്പിലാകുമ്പോള്‍ 200 മുതല്‍ 300 വരെ യൂണിറ്റുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രോജക്ട് മുന്നോട്ട് പോകുകയാണെങ്കില്‍ കാറുകളുടെ ഓവര്‍ഫ്‌ളോ ഉള്‍ക്കൊള്ളാന്‍ നോര്‍ത്ത് ഫ്രാങ്ക്‌ലിന്‍ എല്‍ആര്‍ടി ലോട്ട് ഉപയോഗിക്കാം. രണ്ട് ലോട്ടുകള്‍ക്കിടയില്‍ 570 ലധികം സ്റ്റാളുകള്‍ ഉണ്ട്.