കാല്‍ഗറിയില്‍ ഒരു വീട് വാങ്ങാന്‍ വരുമാനം ഇനിയും ഉയരണം: റിപ്പോര്‍ട്ട് 

By: 600002 On: Jan 23, 2024, 11:18 AM

 

 

കാല്‍ഗറിയില്‍ അഫോര്‍ഡബിളായ വീട് വാങ്ങിക്കുവാന്‍ ആവശ്യമായ വരുമാനം കഴിഞ്ഞ വര്‍ഷം കുതിച്ചുയര്‍ന്നിരുന്നു. ഡിസംബറില്‍ 120,450 ഡോളറായതായാണ് ratehub.ca യില്‍ നിന്നുള്ള ഡാറ്റയില്‍ വ്യക്തമാക്കുന്നത്. 2023 ന്റെ തുടക്കത്തില്‍ ഇത് 105,680 ഡോളറായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പ്രധാന നഗരങ്ങളില്‍ വരുമാനം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നഗരമാണ് കാല്‍ഗറി. 

കാല്‍ഗറിയിലെ വീടുകളുടെ വില 2023 ല്‍ 44,600 ഡോളര്‍ വര്‍ധിച്ച് ശരാശരി 554,500 ഡോളര്‍ ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 20 ശതമാനം ഡൗണ്‍പേയ്‌മെന്റ്, 25 വര്‍ഷത്തെ അമോര്‍ട്ടൈസേഷന്‍, 4,000 ഡോളര്‍ പ്രോപ്പര്‍ട്ടി ടാക്‌സ്, 150 ഡോളര്‍ പ്രതിമാസ ഹീറ്റിംഗ് ഫീസ് എന്നിവ ഉള്‍പ്പെടുന്ന മോര്‍ഗേജ് അടിസ്ഥാനമാക്കിയാണ് നിരക്ക്.