'ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല'; ഫെഡറല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് എഡ്മന്റണ്‍ മേയര്‍ 

By: 600002 On: Jan 20, 2024, 10:13 AM

 

 


ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്ക് നേരെ സമീപകാലങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് എഡ്മന്റണ്‍ മേയര്‍ അമര്‍ജീത് സോഹി. സംഘടിത കുറ്റവാളികള്‍ കമ്മ്യൂണിറ്റികളില്‍ ഭയം നിറച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നത് തടയേണ്ടതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 

എഡ്മന്റണില്‍ മാത്രമല്ല, കാനഡയിലുടനീളമുള്ള വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ്സുകള്‍ ഭയവും ഭീഷണിയുമില്ലാതെ നടത്താന്‍ കഴിയണമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റികളെ പ്രശ്‌നം ബാധിക്കുന്നുണ്ടെന്ന് വ്യക്തമായതിനാല്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഫെഡറല്‍ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.