ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റീട്ടെയ്‌ലര്‍ കമ്പനി വേഫെയര്‍(Wayfair) 1,650 ജീവനക്കാരെ(13 ശതമാനം ജീവനക്കാര്‍) പിരിച്ചുവിടുമെന്നും കമ്പനിയുടെ ഓഹരികള്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും അറിയിച്ചു. തങ്ങളുടെ 19 ശതമാനം കോര്‍പ്പറേറ്റ് ജീവനക്കാരെ ബാധിക്കുന്ന ജോബ് കട്ട് 280 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക ചെലവ് ലാഭിക്കുമെന്ന് കമ്പനി വിശദീകരിക്കുന്നു. കമ്പനിയുടെ ക്യാഷ് ഫ്‌ളോ മാക്‌സിമൈസ് ചെയ്യാനും മൊത്തം ഓഹരികളുടെ എണ്ണം കുറയ്ക്കാനുമാണ് വേഫെയറിന്റെ ലക്ഷ്യമെന്ന് സിഇഒ നിരജ് ഷാ പറഞ്ഞു.
ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേഫെയര്‍ 2022 ലും 2023 ലും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1750 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. 2023 ലെ പ്രോക്‌സി പ്രസ്താവന പ്രകാരം 2022 അവസാനത്തോടെ കമ്പനിക്ക് ആഗോളതലത്തില്‍ 17,505 ജീവനക്കാരുണ്ട്.