വാരാന്ത്യത്തില്‍ താപനിലയില്‍ നേരിയ വര്‍ധന ഉണ്ടായതിനാല്‍ ചെറിയ ആശ്വാസത്തിലാണ് കാല്‍ഗറി നിവാസികള്‍. എന്നാല്‍ ഈയാഴ്ച സിറ്റിയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യചതയുണ്ടെന്ന് പ്രവചിച്ചിരിക്കുകയാണ് വെതര്‍ നെറ്റ്‌വര്‍ക്ക്. ബുധനാഴ്ചയോടെ പ്രവിശ്യയിലെ പ്രദേശങ്ങളില്‍ 30 സെന്റിമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം.
24 മണിക്കൂറിനുള്ളില്‍ കനത്ത മഞ്ഞ് കാല്‍ഗറിയെ മൂടുമെന്നും റോഡുകളിലൂടെയുള്ള ഡ്രൈവിംഗ് തടസ്സപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിച്ചു.
കാല്‍ഗറിയില്‍ ഏറ്റവും തണുപ്പുള്ള ദിവസമായി -30 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ വെള്ളിയാഴ്ച മാറി. ഇതിന് മുമ്പ് 1989 ഫെബ്രുവരി 1 ന്(-31.9 ഡിഗ്രി സെല്‍ഷ്യസ്) ആണ് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത്.