അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നേടിയ ആരോഗ്യ വിദഗ്ധരുടെ ക്രെഡന്‍ഷ്യലിംഗ് വേഗത്തിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ധനസഹായം 

By: 600002 On: Jan 16, 2024, 10:02 AM

 


അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നേടിയ 6,600 ആരോഗ്യ വിദഗ്ധരുടെ(IEHPs) ക്രെഡന്‍ഷ്യലിംഗ് വേഗത്തിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 15 ഓര്‍ഗനൈസേഷനുകള്‍ക്കായി 86 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാനാണ് തീരുമാനമായത്. പ്രതിസന്ധി നേരിടുന്ന ആരോഗ്യ പരിപാലന സംവിധാനത്തെ സഹായിക്കുന്നതിന് നിലവിലുള്ള ഫെഡറല്‍ പ്രതിബദ്ധതയുടെ ഭാഗമായാണ് ധനസഹായ പ്രഖ്യാപനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്തര്‍ദേശീയ വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളുടെ യോഗ്യത അംഗീകരിക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കുന്ന പ്രവിശ്യകളിലും പ്രദേശങ്ങളിലും ഉള്ള ഓര്‍ഗനൈസേഷനുകളുടെ പ്രോഗ്രാമുകള്‍ക്കാണ് ഫോറിന്‍ ക്രെഡന്‍ഷ്യല്‍ റെക്കഗ്നിഷ്യന്‍ പ്രോഗ്രാം വഴി ധനസഹായം നല്‍കുന്നത്. 

പ്രോഗ്രാം നടപ്പിലാക്കുന്ന സമയക്രമം ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ ആരോഗ്യ വിദഗ്ധരെ കാനഡയിലെ ക്ലിനിക്കുകള്‍, കെയര്‍ ഹോമുകള്‍, ആശുപത്രികള്‍ എന്നിവടങ്ങളില്‍ നിയമിക്കുമെങ്കിലും അത് എപ്പോഴായിരിക്കുമെന്നതും വ്യക്തമാക്കിയിട്ടില്ല.