കാനഡയിലെ ആരോഗ്യ പരിപാലന സംവിധാനം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി പൊരുതുമ്പോള്‍ ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കാനുള്ള ശേഷിയില്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജീവനക്കാരുടെ കുറവ്, രോഗികളുടെ തിരക്ക്, വൈറസ് വ്യാപനത്തിന്റെ വര്‍ധന എന്നിവ രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളില്‍ പരിചരണം ലഭിക്കാന്‍ മണിക്കൂറോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ രോഗികള്‍ക്കുണ്ടാക്കുന്നു.
തങ്ങള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശം സീസണ്‍ ആണിതെന്ന് എമര്‍ജന്‍സി ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ പരിപാലന സംവിധാനത്തെ മെച്ചപ്പെടുത്താനും നിലവിലെ പ്രതിസന്ധി പരിഹരിക്കാനും പ്രവിശ്യാ, ഫെഡറല്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടിയുണ്ടായേ പറ്റൂവെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.