സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡയില്‍ ജനപ്രിയ ബ്രാന്‍ഡായ ക്വയ്ക്കറിന്റെ നിരവധി തരം ധാന്യങ്ങളും ഗ്രനോള ബാറുകളും തിരിച്ചുവിളിച്ചതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. ക്യാപ്എന്‍ ക്രഞ്ച് ബ്രാന്‍ഡുകളുടെ ഹാര്‍വെസ്റ്റ് ക്രഞ്ച് ധാന്യങ്ങള്‍, ക്യാപ്എന്‍ ക്രഞ്ച് ട്രീറ്റ് ബാറുകള്‍, ഗ്രാനോള ബാറുകള്‍, ഡിപ്‌സ് ഗ്രാനോള ബാറുകള്‍, ച്യൂയി ഗ്രാനോള ബാറുകള്‍ തുടങ്ങിയ 38 ഓളം ധാന്യങ്ങളും ഗ്രാനോള ബാറുകളുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
2024 ജനുവരി 11 മുതല്‍ സെപ്തംബര്‍ 7 വരെയുള്ള വിവിധ കാലാവധികളിലുള്ള ഉല്‍പ്പന്നങ്ങളാണിവ. സാല്‍മൊണല്ല അണുബാധയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ രോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്ന് ഏജന്‍സി നിര്‍ദ്ദേശിച്ചു. ഭക്ഷ്യസുരക്ഷാ അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് മറ്റ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതിലേക്ക് നയിച്ചേക്കുമെന്നും സിഎഫ്‌ഐഎ അറിയിച്ചു.