ആര്‍ട്ടിക് പോളാര്‍ വോര്‍ട്ടെക്‌സ് സാധാരണ പാറ്റേണില്‍ നിന്ന് തെക്ക് ദിശയിലേക്ക് നീങ്ങുന്നതിനാല്‍ ജനുവരി 7 ഞായറാഴ്ച മുതല്‍ ജനുവരി 21 ഞായറാഴ്ച വരെ കാല്‍ഗറിയില്‍ ഫ്രീസിംഗിന് താഴെയായിരിക്കും താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇതില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതികഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടാന്‍ പോകുന്നത്. കാല്‍ഗറിയിലെ നിരവധി കമ്മ്യൂണിറ്റികളില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ താപനിലയേക്കാള്‍ റെക്കോര്‍ഡ് തണുപ്പായിരിക്കും അനുഭവപ്പെടുവാൻ സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാഴം, വെള്ളി, ദിവസങ്ങളില്‍ പകൽ -30 വരെ താപനില താഴുവാൻ സാധ്യതയുണ്ട്.