രാജസ്ഥാൻ മുൻ ആക്ടിംഗ് ഗവർണറും രാജസ്ഥാൻ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് നവരംഗ് ലാൽ തിബ്രെവാളിൻ്റെ നിര്യാണത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ അനുശോചനം രേഖപ്പെടുത്തി. പ്രഗത്ഭനായ അഭിഭാഷകൻ, സത്യസന്ധനായ ജഡ്ജി, മനസാക്ഷിയുള്ള ഗവർണർ എന്നീ നിലകളിൽ ജസ്റ്റിസ് നവരംഗ് ലാൽ സ്വയം വ്യത്യസ്തനായിരുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തിബ്രെവാളിൻ്റെ പ്രൊഫഷണൽ നൈതികതയും അന്തസ്സും അദ്ദേഹം ഉദാഹരിച്ചു. ജസ്‌റ്റിസ് നവരംഗ് ലാലിൻ്റെ ചേംബറിൽ അഭിഭാഷകവൃത്തി ആരംഭിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് ധൻഖർ പറഞ്ഞു. പരേതൻ്റെ ആത്മാവിന് നിത്യശാന്തിയും ഈ നഷ്ടം താങ്ങാനുള്ള മനഃശക്തി ദുഃഖിതരായ കുടുംബത്തിന് ഉണ്ടാകട്ടെയെന്നും ഉപരാഷ്ട്രപതി പ്രാർത്ഥിച്ചു.