എഡ്മന്റണില്‍ ഈയാഴ്ച താപനിലയില്‍ വന്‍ ഇടിവ് പ്രതീക്ഷിക്കാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ബുധനാഴ്ച -27 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമ്പോള്‍ രാത്രിയില്‍ -33 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പെത്തിയേക്കുമെന്നാണ് പ്രവചനം. ജനുവരി 5 ന് രേഖപ്പെടുത്തിയ -6 ഡിഗ്രി സെല്‍ഷ്യസ് എന്നത് ഈയാഴ്ചയാകുമ്പോഴേക്കും കുത്തനെ കുറയും. അടുത്ത വ്യാഴാഴ്ച ഉയര്‍ന്ന താപനില -31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് പ്രവചനം.
എഡ്മന്റണില്‍ വിന്റര്‍ സീസണില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥയാണ് ഇത്. ഡിസംബറിന്റെ തുടക്കത്തില്‍ താപനില ഉയര്‍ന്നു നിന്നിരുന്നു. പിന്നീട് കുറഞ്ഞ് കുറഞ്ഞ് വരികയാണ് കണ്ടത്. ശനിയാഴ്ചയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് വരെയും പ്രതീക്ഷിക്കാം.
എഡ്മന്റണിലെ കാലാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://weather.gc.ca/city/pages/ab-50_metric_e.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.