അടുത്ത സെപ്റ്റംബര്‍ മാസത്തോടെ അഞ്ച് ശതമാനം ട്യൂഷന്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ട് ഒന്റാരിയോയിലെ കോളേജുകള്‍. കൂടുതല്‍ വിദ്യാര്‍ത്ഥി പ്രവേശനം അനുവദിക്കുന്നതിനായി ഓപ്പറേറ്റിംഗ് ഗ്രാന്റുകളില്‍ 10 ശതമാനം വര്‍ധനയും ഹൈ ഡിമാന്‍ഡ് പ്രോഗ്രാമുകളുടെ പരിധി ഉയര്‍ത്താനും കോളേജെസ് ഒന്റാരിയോ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പ്രവിശ്യയിലുടനീളമുള്ള കോളേജുകളും സര്‍വകലാശാലകളും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് കഴിഞ്ഞയാഴ്ച സ്വതന്ത്ര പാനല്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ആവശ്യവുമായി കോളേജുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
2019 ല്‍ നടപ്പിലാക്കിയ ട്യൂഷന്‍ ഫ്രീസ് പിന്‍വലിക്കാനും പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളിലേക്ക് ഓരോ വിദ്യാര്‍ത്ഥിക്കുള്ള ഫണ്ടിംഗ് വര്‍ധിപ്പിക്കാനും സര്‍ക്കാരിനോട് കോളേജസ് ഒന്റാരിയോ ശുപാര്‍ശ ചെയ്യുന്നു.