കുടിയേറ്റക്കാരുടെ കനേഡിയന്‍ സ്വപ്‌നത്തിന് വിലങ്ങുതടിയായി അഫോര്‍ഡബിളിറ്റി ക്രൈസിസ്: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Nov 21, 2023, 11:26 AM

 


കാനഡയിലേക്ക് കുടിയേറുന്നവരുടെ ജീവിതം അഫോര്‍ഡബിളിറ്റി ക്രൈസിസ് മൂലം അപകടത്തിലാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഉയരുന്ന പലിശ നിരക്കും, ജീവിതച്ചെലവുകളും ഭക്ഷ്യവില വര്‍ധനയും കുടിയേറ്റക്കാരുടെ കനേഡിയന്‍ സ്വപ്‌നത്തിന് വിലങ്ങുതടിയാകുന്നതായി ലെഗര്‍ സര്‍വേയില്‍ പറയുന്നു. രാജ്യത്തെ അഞ്ചില്‍ രണ്ട്(42 ശതമാനം) കുടിയേറ്റ കുടുംബങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണെന്ന് സര്‍വേയില്‍ കണ്ടെത്തി. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാനഡയിലേക്ക് മാറിയവരുടെ സര്‍വേയില്‍ ഈ എണ്ണം 54 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ജീവിതച്ചെലവ് പ്രതിസന്ധി കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്നതായി സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും ഉയരുന്ന ജീവിതച്ചെലവില്‍ പ്രതിസന്ധി നേരിടുന്നതായി പ്രതികരിച്ചു.