കാനഡയും ചൈനയും തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമായി നിലനിര്‍ത്തേണ്ടതുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനോട് താന്‍ ആവശ്യപ്പെട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കാലിഫോര്‍ണിയയില്‍ വെള്ളിയാഴ്ച പസഫിക് റിം നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് ട്രൂഡോ ആവശ്യം അറിയിച്ചത്. ബുധനാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഷി ജിന്‍ പിങ് നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ചൈനയുടെ വര്‍ധിച്ച വരുന്ന സ്വാധീനത്തിനെതിരെ സാമ്പത്തിക സംരക്ഷണം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി.
തങ്ങള്‍ക്ക് വ്യക്തിപരമായതായും ലോകത്തിനും പ്രാധാന്യമുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായ സംഭാഷണങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥരും ടീമുകളും ഒരുമിച്ച് പ്രവൃത്തിക്കുന്നുണ്ടെന്നും അതെങ്ങനെയെന്നും സംസാരിച്ചതായി ട്രൂഡോ പറഞ്ഞു. ഫെഡറല്‍ സര്‍ക്കാര്‍ വിയോജിക്കുന്ന രാജ്യങ്ങളുള്‍പ്പെടെ ലോകമെമ്പാടും കാനഡ നടത്തേണ്ട ഇടപെടലിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്ന് ട്രൂഡോ പറഞ്ഞു. തന്റെ ആവശ്യം ഷി ജിന്‍ പിങ് അംഗീകരിച്ചതായി ട്രൂഡോ വ്യക്തമാക്കി.