ലണ്ടന്‍ ഒന്റാരിയോയില്‍ മുസ്ലീം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി നഥാനിയേല്‍ വെല്‍റ്റ്മാന്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. കൊലപാതക വിചാരണയില്‍ ഇതാദ്യമായാണ് കാനഡയിലെ തീവ്രവാദ നിയമങ്ങള്‍ ജൂറിക്ക് മുമ്പാകെ വരുന്നത്. വെല്‍റ്റ്മാന്റെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.
2021 ജൂണില്‍ നടക്കാനിറങ്ങിയ അഫ്‌സലിന്റെ കുടുംബത്തെ മന:പൂര്‍വ്വം ട്രക്ക് ഇടിച്ചുകൊന്നുവെന്നാണ് നഥാനിയേല്‍ വെല്‍റ്റ്മാനെതിരായ കുറ്റം. എന്നാല്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. നഥാനിയേല്‍ വെല്‍റ്റ്മാന്‍ തീവ്രവാദ പ്രവര്‍ത്തനമാണ് നടത്തിയതെന്നും എല്ലാ കുറ്റങ്ങളിലും ശിക്ഷിക്കപ്പെടണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.