നൂറുകണക്കിന് ഡ്രൈവര്‍മാരെയും ട്രേഡ് തൊഴിലാളികളെയും നിയമിക്കാന്‍ ഒരുങ്ങി കാല്‍ഗറി ട്രാന്‍സിറ്റ്. യാത്രക്കാരുടെ വര്‍ധന പരിഗണിച്ച് കാല്‍ഗറി ട്രാന്‍സിറ്റിലെ വാഹനങ്ങള്‍ പരിപാലിക്കുന്നതിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും തൊഴിലാളികളെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് കാല്‍ഗറി ട്രാന്‍സിറ്റ് അധികൃതര്‍ പറഞ്ഞു.
ഹെവി എക്യുപ്‌മെന്റ് ടെക്‌നീഷ്യന്മാര്‍, ട്രക്ക്, ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നീഷ്യന്മാര്‍, ഓട്ടോ ബോഡി ടെക്‌നീഷ്യന്‍മാര്‍, ട്രേഡ് ഫോര്‍മാന്‍മാര്‍, ഓട്ടോ ബോഡി അപ്രന്റീസുകള്‍, ഇലക്ട്രോ മെക്കാനിക് ട്രെയിനികള്‍ (HET, AST, T &T) എന്നിവരുള്‍പ്പെടെ നിരവധി തൊഴിലാളികളെ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നിയമിക്കും.