യുഎസ് കപ്പലിനെ ലക്ഷ്യമിട്ട് ഡ്രോൺ: വെടിവച്ചു വീഴ്ത്തി യുഎസ് നേവി

By: 600021 On: Nov 17, 2023, 10:23 AM

യുഎസ് കപ്പലിന് നേർക്ക് യെമനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ യുഎസ് നാവികസേന വെടിവച്ചിട്ടു. യുഎസ് ഡിസ്ട്രോയർ തെക്കൻ ചെങ്കടലിൽ പ്രവർത്തിക്കുന്ന സമയം ഡ്രോൺ കപ്പലിലേക്ക് നീങ്ങുന്നതായി കണ്ടെത്തുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. അതേസമയം, കപ്പലിന് ആളപായമോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഹൂതികൾ തൊടുത്തുവിട്ട ഡ്രോൺ യുഎസ് നേവിയുടെ യുദ്ധക്കപ്പൽ വെടിവച്ചു വീഴ്ത്തുന്നത്. കഴിഞ്ഞയാഴ്ച, യെമനിലെ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പറന്നുകൊണ്ടിരുന്ന യുഎസ് എംക്യു -9 റീപ്പർ ഹൂതികൾ വെടിവച്ചിട്ടിരുന്നു.