ഓട്ടവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ഓട്ടവ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. കോവിഡിനൊപ്പം ശ്വാസകോശ സംബന്ധമായ ആര്‍എസ്‌വി ഉള്‍പ്പെടെയുള്ള രോഗങ്ങളും വര്‍ധിക്കുന്നതായി ഏജന്‍സി വ്യക്തമാക്കി. 22 ഓളം പേരാണ് ആര്‍എസ്‌വി ബാധിച്ച് വിവിധ ആശുപത്രികളിലുള്ളത്.
കോവിഡ്, ആര്‍എസ്‌വി പോലുള്ള രോഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ കഴുകാനും ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.