ചരിത്ര സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

By: 600021 On: Nov 16, 2023, 6:55 AM

പ്രധാനമന്ത്രി നരേന്ദ്രമോദി ഝാർഖണ്ഡിലെ ഖുന്തിയിൽ ജൻജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്ന പരിപാടിയിൽ രണ്ട് ചരിത്ര സംരംഭങ്ങളായ വിക്ഷിത് ഭാരത് സങ്കൽപ് യാത്ര, ദുർബലരായ ആദിവാസി വിഭാഗങ്ങളുടെ വികസന മിഷൻ എന്നിവ ആരംഭിച്ചു.അതേ സമയം, ജൻജാതിയ ഗൗരവ് ദിവസ് ആയി ആഘോഷിക്കുന്ന ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ ആചരിച്ചു. ഈ അവസരത്തിൽ, നന്ദുർബാർ, നാസിക്, ഗഡ്ചിറോളി, പാൽഘർ, നന്ദേദ് എന്നീ ആദിവാസി ജില്ലകളിൽ നിന്ന് വിക്ഷിത് ഭാരത് സങ്കൽപ് യാത്രയുടെ ഐഇസി (ഇൻഫർമേഷൻ, എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ) വാനുകൾ സമാരംഭിച്ചു.