മേപ്പിള്‍ റിഡ്ജില്‍ 1 ബില്യണ്‍ ഡോളറിന്റെ ബാറ്ററി പ്ലാന്റ് പ്രഖ്യാപിച്ച് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Nov 15, 2023, 10:33 AM

 

 

ബ്രിട്ടീഷ് കൊളംബിയയിലെ മേപ്പിള്‍ റിഡ്ജില്‍ പ്രതിവര്‍ഷം 135 മില്യണ്‍ ബാറ്ററികള്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ബീസി പ്രീമിയര്‍ ഡേവിഡ് എബിയും സംയുക്തമായി പ്രഖ്യാപിച്ചു. ഇ-വണ്‍ മോളി ലിഥിയം-അയണ്‍ ബാറ്ററി സെല്‍ ഉല്‍പ്പാദന പ്ലാന്റിന് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സാമ്പത്തിക സഹായം ഇരുവരും വാഗ്ദാനം ചെയ്തു. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ബാറ്ററികള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇതെന്ന് ട്രൂഡോ പറഞ്ഞു. ബീസി സര്‍ക്കാര്‍ 80 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. ഫെഡറല്‍ സര്‍ക്കാര്‍ 970 മില്യണ്‍ ഡോളര്‍ ഇ-വണ്‍ മോളി പ്ലാന്റിനായി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. 

ക്ലീന്‍ ബാറ്ററി നിര്‍മാണ പദ്ധതി സുരക്ഷിതമാക്കുന്നത് പ്ലാന്റ് നിര്‍മാണം വഴി സാധ്യമാകുമെന്ന് ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.