ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സ് 

By: 600002 On: Nov 13, 2023, 1:50 PM

 

 


കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂഫൗണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ അവസരമൊരുക്കി നോര്‍ട്ട റൂട്ട്‌സ്. കേരള സര്‍ക്കാരും ന്യൂഫൗണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ സര്‍ക്കാരുമായുള്ള കരാറിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ്. 2015 ന് ശേഷം നേടിയ ബിഎസ്‌സി നഴ്‌സിംഗ് ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും(ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. കാനഡയില്‍ നഴ്‌സ് ആയി ജോലി നേടാന്‍ NCLEX  പരീക്ഷ വിജയിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് ഇന്റര്‍വ്യൂ. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍( ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ).

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറായ 1800-425-3939(ഇന്ത്യയില്‍ നിന്നും)+918802012345( വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ നോര്‍ക്കയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.