ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ കാനഡയിലുടനീളം ജൂത വിരുദ്ധ ആക്രമണങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുന്നതായി ഗവണ്‍മെന്റ് ഹൗസ് ലീഡര്‍ കരീന ഗൗള്‍ഡ്. ജൂത വിരുദ്ധതയുടെ പ്രത്യാഘാതങ്ങള്‍ തന്നെയും ബാധിച്ചതായി കരീന ഗൗള്‍ഡ് പറഞ്ഞു. എംപി എന്ന നിലയിലോ, ക്യാബിനറ്റ് മിനിസ്റ്റര്‍ എന്ന നിലയിലോ അല്ല,മറിച്ച് ജൂത സ്ത്രീ എന്ന നിലയിലാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് ഗൗള്‍ഡ് പറഞ്ഞു.
സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും രാജ്യമെമ്പാടുമുള്ള ആളുകളുമായും സംസാരിക്കുമ്പോള്‍, കാനഡയില്‍ ധാരാളം ആളുകള്‍, പ്രത്യേകിച്ച് ജൂതന്മാര്‍ ആശങ്കാകുലരാണെന്ന് തിരിച്ചറിഞ്ഞതായി ഗൗള്‍ഡ് വ്യക്തമാക്കി. കാനഡയിലെ ജൂത വിരുദ്ധതയുടെ സ്വഭാവം മാറിയെന്നും ജൂത സമൂഹത്തിനെതിരായ ഭീഷണികള്‍ വര്‍ധിച്ചുവെന്നും ഇത്തരം ആക്രമണങ്ങള്‍ തെളിയിക്കുന്നതായി ഗൗള്‍ഡ് പറഞ്ഞു. ആളുകള്‍ അതീവജാഗ്രതയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.