എസ്‌പിമാർക്ക് സ്ഥലമാറ്റം; പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ പദവിയും

By: 600021 On: Nov 10, 2023, 10:08 PM

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊലീസ് മേധാവികൾക്ക് സ്ഥലമാറ്റം.അടുത്ത ഒരു വർഷത്തേക്ക് പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പുതിയ തസ്തികയും രൂപീകരിച്ചു. മലപ്പുറം എസ്‌പി സുജിത്ത്‌ ദാസാണ് പുതിയ സ്പെഷൽ ഓപ്പറേഷന്‍ ഗ്രൂപ്പ്‌ പൊലീസ്‌ സൂപ്രണ്ട്. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ്‌ പൊലീസ്‌ ബറ്റാലിയൻ്റെ അധിക ചുമതലയും കൊല്ലം സിറ്റി പൊലീസ്‌ കമ്മീഷണര്‍ മെറിന്‍ ജോസഫിന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട് പദവിയും, പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണന് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി പദവിയും നൽകി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി ഡി ശില്‍പ കോഴിക്കോട്‌ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവിയാകും. കോഴിക്കോട് സിറ്റി ഡിസിപി കെഇ ബൈജുവിനെ റാപ്പിഡ്‌ റെസ്പോണ്‍സ്‌ ആന്റ്‌ റെസ്ക്യൂ ഫോഴ്സസ്‌ ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു. തിരുവനന്തപൂരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്‌ പി ബിജോയിയെ കാസർകോട് എസ്‌പിയായി നിയമിച്ചു. അസിസ്റ്റന്റ്‌ ഐജി നവനീത്‌ ശര്‍മ്മ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവിയാകും.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആര്‍.ബി കമാന്‍ഡന്റ്‌ ആയി നിലവിലുള്ള ഒഴിവില്‍ മാറ്റി നിയമിച്ചു. കൊല്ലം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി സുനിലിന് തിരുവനന്തപുരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട് പദവി നൽകി. വിയു കുര്യാക്കോസിനെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലാക്കി. കൊച്ചി സിറ്റി ഡിസിപി എസ് ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയും ക്രൈംബ്രാഞ്ച്‌ എറണാകുളം പൊലീസ്‌ സൂപ്രണ്ട്‌ കെഎം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവിയും, കാസർകോട് എസ്‌പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്‌പിയുമാവും. എറണാകുളം വിജിലന്‍സ്‌ & ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ പൊലീസ്‌ സൂപ്രണ്ട്‌ കെഎസ് സുദര്‍ശനനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായും എറണാകുളം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി വിവേക്‌ കുമാറിനെ കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണറായും നിയമിച്ചു. കെഎപി നാലാം ബറ്റാലിയൻ കമ്മാന്റന്റ് ടികെ വിഷ്ണു പ്രദീപിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി. അനൂജ്‌ പലിവാള്‍ കോഴിക്കോട്‌ സിറ്റി ഡിസിപിയാകും.