കാനഡയുമായി അതിര്‍ത്തി മതില്‍ പണിയാനുള്ള നിര്‍ദ്ദേശവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി. മിയാമിയില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെയാണ് മതിലിനെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ചര്‍ച്ച ചെയ്യേണ്ട സമയത്തൊന്നും നോര്‍ത്തേണ്‍ ബോര്‍ഡറിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതിര്‍ത്തി സുരക്ഷയ്ക്ക് അതിര്‍ത്തി മതില്‍ പണിയുക എന്നത് ഉചിതമായിരിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ അതിര്‍ത്തിയെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങല്‍ പതിവായി പരാതിപ്പെട്ടിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം മുതല്‍ 2.7 ശതമാനം ആളുകള്‍ കാനഡയില്‍ നിന്നും യുഎസിലേക്ക് വരുന്നത് തടഞ്ഞിരുന്നു.
അതേസമയം, കാനഡയുമായുള്ള അതിര്‍ത്തി മതിലിനെക്കുറിച്ച് സംസാരിക്കുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയല്ല വിവേക് രാമസ്വാമി. കാനഡ മതിലിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ 2016 ലെ ക്യാമ്പെയിനില്‍ സ്‌കോട്ട് വാക്കര്‍ പരിഹസിക്കപ്പെട്ടിരുന്നു. മറ്റ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു. അന്ന് വിജയിച്ച ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ ആശയം പോലും ഒഴിവാക്കി.